ChuttuvattomThodupuzha

തൊടുപുഴ മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര ആരംഭിച്ചു

തൊടുപുഴ : മഞ്ഞനിക്കരയില്‍ കബറടക്കിയിരിക്കുന്ന പരി. മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 92-ാം മത് ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കാല്‍നട തീര്‍ത്ഥയാത്ര ആരംഭിച്ചു. തിങ്കളാഴ്ച 2.30 ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. വിശുദ്ധന്റെ കബറിങ്കല്‍ നടത്തിയ ധൂപ പ്രാര്‍ത്ഥനയ്ക്ക് പ്രസിഡന്റ് ഫാ. ബിനു വര്‍ഗീസ് വട്ടംതട്ടയില്‍ നേതൃത്വം നല്‍കി. ഭദ്രദീപം ചാക്കോ കളപുരയ്ക്കല്‍, പാത്രിയര്‍ക്കീസ് പതാക ജിജോ ചാരുപറമ്പിലിനും, സ്ലീബാ റ്റി.പി വില്‍സന്റിനും കൈമാറി കാല്‍നട തീര്‍ത്ഥയാത്ര പ്രയാണം ആരംഭിച്ചു.

അമയപ്ര പള്ളി ട്രസ്റ്റിമാരായ മിന്നി പടിഞ്ഞാറേടത്ത്, ഏലിയാസ് മേക്കാട്ടില്‍, ജിജോ മാരാംകണ്ടത്തില്‍, മാനേജിംഗ് കമ്മിറ്റി അംഗം പി.വി.ബേബി, ഷിബു എം.സി തീര്‍ത്ഥയാത്രയുടെ കണ്‍വീനറുമായ സാജന്‍ നെടിയശാല എന്നിവര്‍ നേതൃത്വം നല്‍കിയ തീര്‍ത്ഥയാത്ര കരിമണ്ണൂരില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പന്നൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയിലെ തീര്‍ത്ഥാടകരും, ഇടമറുക് സെന്റ് ജോര്‍ജ്, കട്ടിക്കയം സെന്റ്മേരീസ് യാക്കോബായ പള്ളിയിലെ തീര്‍ത്ഥയാത്ര സംഘവും പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പൂന്തോട്ടം മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് യാക്കോബായ ചാപ്പലില്‍ നിന്നും പുറപ്പെടുന്ന തീര്‍ത്ഥയാത്ര സംഘവും മുളപ്പുറം സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയിലെ തീര്‍ത്ഥയാത്ര സംഘവും ഒത്തുചേര്‍ന്ന് കരിമണ്ണൂര്‍ പൗരാവലിയുടെ സ്വീകരണം ഏറ്റു വാങ്ങി ഞറുകുറ്റിയില്‍ എത്തിച്ചേര്‍ന്നു.

വണ്ണപ്പുറം മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും എത്തിച്ചേര്‍ന്ന തീര്‍ത്ഥയാത്ര സംഘം 7.30 നോടു കൂടി തൊടുപുഴ സെന്റ്മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഇടവക വികാരിയുടേയും ഭരണസമിതി അംഗങ്ങളുടേയും വിശ്വാസികളുടേയും നേതൃത്വത്തില്‍ തീര്‍ത്ഥയാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് ധൂപ പ്രാര്‍ത്ഥനയ്ക്കും അത്താഴ വിരുന്നിനും ശേഷം പള്ളി അങ്കണത്തില്‍ വിശ്രമിച്ചു. ഇന്ന്  തൊടുപുഴ സെന്റ്മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും കാല്‍നടതീര്‍ഥയാത്ര പ്രയാണം ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!