ChuttuvattomThodupuzha

തൊടുപുഴ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗം മന്നം ജയന്തി ആഘോഷിച്ചു

തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മന്നം ജയന്തി ആഘോഷിച്ചു. കരയോഗ മന്ദിരത്തില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ കൃഷ്ണ പിള്ള പതാക ഉയര്‍ത്തി. തുടര്‍ന്ന് മന്നത്താചര്യന്റെ ഛായാ ചിത്രത്തിന് മുന്‍പില്‍ നിലവിളക്ക് കൊളുത്തി. 147-ാം മന്നം ജയന്തി പ്രമാണിച്ച് പ്രതീകാത്മകമായി എല്ലാകര യോഗാംഗങ്ങളും ചേര്‍ന്ന് 147 മണ്‍ചിരാതുകള്‍ തെളിയിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള മന്നം അനുസ്മരണ പ്രസംഗം നടത്തി. യോഗത്തില്‍ കരയോഗം പ്രസിഡന്റ് ജയന്‍ ആര്‍, സെക്രട്ടറി ടി.കെ സുധാകരന്‍ നായര്‍, മഹിളാ സമാജം പ്രസിഡന്റ് ജയലക്ഷ്മി ഗോപന്‍, സെക്രട്ടറി ജയശ്രീ രാജീവ്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍, മുണ്ടമറ്റം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതകള്‍ ഉള്‍പ്പടെ 150 ഓളം കരയോഗം അംഗങ്ങള്‍ മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!