ChuttuvattomThodupuzha

തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം തിരുവുത്സവം 2024 : നോട്ടീസ് പ്രകാശനകര്‍മ്മം നടത്തി

തൊടുപുഴ : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവുത്സവം 2024 ന്റെ നോട്ടീസ് ബുക്ക്ലെറ്റ് പ്രകാശനകര്‍മ്മം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് തൊടുപുഴ തഹസില്‍ദാര്‍ എ.എസ്.ബിജിമോള്‍ക്ക് നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. രക്ഷാധികാരി കെ.കെ. പുഷ്പാംഗദന്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവം നാടിന്റെ ഉത്സവമാണെന്നും അത് തൊടുപുഴയിലെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു. ഉത്സവം വന്‍വിജയമാക്കി തീര്‍ക്കുവാന്‍ മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ക്ഷേത്രോപദേശസമിതി അംഗങ്ങളായ കെ.ആര്‍. വേണു, വി. വിജയകുമാര്‍, അഡ്വ.ശ്രീവിദ്യാ രാജേഷ്, മാതൃസമിതി കണ്‍വീനര്‍ മൃദുല വിശ്വംഭരന്‍, വില്ലേജ് ഓഫീസര്‍മാരായ മനുപ്രസാദ് എം.കെ, ഡി. സുധര്‍മ്മ കുമാരി, എം.ആര്‍. ശ്രീകാന്ത്, ജി. സുനീഷ് , ക്ഷേത്രം മാനേജര്‍ ബി. ഇന്ദിര , ഉപദേശകസമിതി അംഗം സി.സി. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!