Thodupuzha
ഡോക്ടേഴ്സ് ദിനത്തില്‍ കോവിഡ് മുന്നണി പോരാളിയെ ആദരിച്ചു


തൊടുപുഴ: ഡോക്ടേഴ്സ് ദിനത്തില്‍ ലോറേഞ്ചിലെ കോവിഡിന്റെ മുന്നണി പോരാളിയായ ഡോ.ചാക്കോയെ തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷനും മര്‍ച്ചന്റ്സ് യൂത്ത് വിങും ചേര്‍ന്ന് ആദരിച്ചു. അസോസിയേഷന് പ്രസിഡന്റ് രാജു തരണിയില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് താജു എം.ബി അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് ജനറല്‍ സെക്രട്ടറി രമേഷ് പി.കെ, ജനറല്‍ സെക്രട്ടറി നാസര്‍ സൈര, മുന്‍ സന്തോഷ് ട്രോഫി താരം സലീം കുട്ടി, ഡോ.ബ്രിജിറ്റ് ജോണ്‍, സ്റ്റാഫ് സെക്രട്ടറി ആര്.ഷാജു കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
