ഡോക്‌ടേഴ്‌സ് ദിനത്തില്‍ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ ഡോ. മരിയ ബിജുവിനെ ആദരിച്ചു


തൊടുപുഴ: അപകടത്തില്‍ തളരാതെ ജീവിതത്തിലേക്ക് തിരിച്ചു വന്ന് പഠനം പൂര്‍ത്തിയാക്കിയ ഡോ.മരിയ ബിജുവിനെ ഡോക്‌ടേഴ്‌സ് ദിനത്തില്‍ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. അല്‍ അസര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് മരിയ അപകടത്തില്‍പ്പെട്ടത്. തുണി വിരിച്ചിടുന്നതിനിടയില്‍ കാല്‍ വഴുതി ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരിന്നു. ശരീരം തളര്‍ന്നതിനെ തുടര്‍ന്ന് ആറ് മാസത്തെ ആശുപത്രിവാസത്തിനു ശേഷം മരിയ വീണ്ടും കോളജിലേക്ക് തിരിച്ചെത്തി. ഡോ.മരിയ ബിജു അല്‍ – അസര്‍ മെഡിക്കല്‍ കോളജില്‍ സേവനം അനുഷ്ഠിക്കുകയാണ് നിലവില്‍. ആദരിക്കല്‍ ചടങ്ങില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ: സെബാസ്റ്റിയന്‍ മാത്യു, കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ ജോസുകുട്ടി ജോസഫ്, സി.എസ് വിഷ്ണുദേവ്, ഫസല്‍ അബ്ബാസ്, ക്ലമന്റ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
