Thodupuzha
ജൂണിയര്‍ റെഡ്ക്രോസ് കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി


തൊടുപുഴ: ജൂണിയര്‍ റെഡ്ക്രോസ് തൊടുപുഴ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി. ആശുപത്രി സുപ്രണ്ട് ഡോ. എം.ആര്. ഉമാദേവി സാമഗ്രികള്‍ ഏറ്റുവാങ്ങി. ഇന്ത്യന്‍ റെഡ്ക്രോസ് ജില്ലാ കമ്മിറ്റി അംഗം പി. എസ്. ഭോഗീന്ദ്രന്‍, ജെ.ആര്.സി. ജില്ലാ ജോ. കോ-ഓര്‍ഡിനേറ്റര്‍ പി. എന്‍. സന്തോഷ്, ഉപജില്ല കോ-ഓര്‍ഡിനേറ്റര്‍ ജ്യോതി പി. നായര്‍, വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോംസി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
