കരിങ്കുന്നം കൃഷിഭവനില്‍ ഞാറ്റുവേല ചന്ത


തൊടുപുഴ: കരിങ്കുന്നം കൃഷിഭവനില്‍ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബീന ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. കരിങ്കുന്നം കൃഷി ഓഫീസര്‍ ബോബന്‍ പോള്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മാര്‍ട്ടിന്‍ ജോസഫ്, ഗ്ലോറി കെ.എ, കരിങ്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബി ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്നു അഗസ്റ്റിന്‍, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ബീനാമോള്‍ ആന്റ്ണി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സെലീനാമ്മ കെ.പി, ആത്മ എ.ടി.എം. അനിത മോഹനന്‍, വി.ഡി.പി ഫീല്‍ഡ് അസിസ്റ്റന്റ് അനൂപ് മാത്യു, കൃഷി അസിസ്റ്റന്റ് മാരായ ലീന സി.ആര്‍, ഡിറ്റിമോള്‍ ജോസഫ്, ഗീതാമണി വി.സി, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
