Thodupuzha
കേരള സൈക്കിള്‍ ഡീലേഴ്സ് അസോസിയേഷന് സൈക്കിള്‍ ഉരുട്ടി പ്രതിഷേധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/IMG-20210706-WA0044.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപൂഴ: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ കേരള സൈക്കിള്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃതത്തില്‍ സൈക്കിള്‍ ഉരുട്ടി പ്രതിഷേധിച്ചു. തൊടുപുഴ ഗാന്ധി സ്ക്വയറിനു മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ടൗണ്‍ ചുറ്റി സിവില്‍ സ്റ്റേഷനു മുന്നില്‍ സമാപിച്ചു. കെ.സി.ഡി.എ ജില്ലാ പ്രസിഡന്റ് സി.കെ നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി ജോര്‍ജ്, വൈസ് പ്രസിഡന്റ് അരുണ്‍. ആര്, ജോയിന്റ് സെക്രട്ടറി ഷിജു മിന്നല്‍, കമ്മിറ്റി അംഗം ഫൈസല്‍ പി.ജെ, റോമിയോ ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു..
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)