Thodupuzha
രാജീവ് യൂത്ത് ഫൗണ്ടേഷന്‍ കെ. കരുണാകരന്‍ ജന്മദിനാചരണം സംഘടിപ്പിച്ചു


തൊടുപുഴ: രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ 103-മത് ജന്മവാര്‍ഷികം ആചരിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ജിനേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ഐ ബെന്നി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. സെബാസ്റ്റിയന്‍ മാത്യു, കേന്ദ്ര സമിതി അംഗം സജി മുളക്കന്‍, മനോജ് കോക്കാട്ട്, റോബിന്‍ മൈലാടി,എസ് ഷാജഹാന്‍, സോയി ജോസഫ്, കെ.ജി സജിമോന്‍, ടോമി പാലക്കന്‍, രാജേഷ് ബാബു, ജോര്‍ജ് ജോണ്‍, ജോമി തോമസ്, വിഷ്ണു വണ്ണപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.
