ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാര്‍ക്ക് മർദനമേറ്റു


തൊടുപുഴ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് മർദനമേറ്റു.
പണം തട്ടിച്ചു മുങ്ങിയ ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്ഥാപനത്തിലെ ജീവനക്കാരെയാണ് നടുറോഡില്‍ നിക്ഷേപകര്‍ മർദിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ തൊടുപുഴ റോട്ടറി ജങ്ഷനു സമീപത്തായിരുന്നു സംഭവം. കാറിലെത്തിയ സ്ഥാപനത്തിലെ ജീവനക്കാരെ നിക്ഷേപകര്‍ തിരിച്ചറിയുകയും കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരുടെ ഷര്‍ട്ട് വലിച്ച് കീറി മര്‍ദനം തുടര്‍ന്നതോടെ നാട്ടുകാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമം തുടര്‍ന്നു. പോലീസ് സംഭവ സ്ഥലത്തെത്തുകയും തുടര്‍ന്ന് ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി സ്ഥലത്തെ ക്രമസമാധാനം പുന:സ്ഥാപിച്ചു. പരിക്കേറ്റ സ്ഥാപനത്തിലെ ജീവനക്കാര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്ഥാപത്തിന്റെ ഉടമ വണ്ണപ്പുറം സ്വദേശി അഭിജിത്ത് തങ്ങളെയും പറ്റിച്ചെന്ന് കാട്ടി ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇത്തരത്തിലുള്ള സംഭവം വെള്ളിയാഴ്ച രാത്രിയില്‍ അരങ്ങേറിയത്.
