സ്വകാര്യ പണമിടപാട് സ്ഥാപനം അടച്ചു പൂട്ടി: പരാതിയുമായി നിക്ഷേപകര്‍


മൂലമറ്റം: സ്വകാര്യ പണമിടപാട് സ്ഥാപനം അടച്ചു പൂട്ടി. നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കി. മൂലമറ്റത്ത് ഒരുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്റ്റല്‍ ഗ്രൂപ്പ് എന്ന സ്ഥാപനമാണ് നിക്ഷേപകരെ കബളിപ്പിച്ച് കടന്നത്. അമല വി. സെബാസ്റ്റിയന്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് ഇത് സംബന്ധിച്ചു പരാതിനല്‍കിയത്. ഇവര്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. വണ്ണപ്പുറം സ്വദേശികളായ അഭിജിത് എസ്. നായര്‍, സജിത്, വിനീത്, വിനോദ് ജയകൃഷ്ണന്‍ എന്നിവരാണ് പ്രതികള്‍ .നിക്ഷേപമായും ചിട്ടി യായും വന്‍തുക സമാഹരിച്ചതായാണ് പോലീസ് നിഗമനം. മൂലമറ്റത്ത് നിന്ന് മാത്രം ഒരു കോടിയിലേറെ രൂപനിക്ഷേപ മായി സമാഹരിച്ചിട്ടുണ്ടെന്നാണ് അറിവ്. ഒരുലക്ഷം രൂപയ്ക്ക് മാസം 4000 മുതല്‍ 8000 രൂപവരെയാണ് പലിശ വാഗ്ദാനം നല്‍കിയിരുന്നത്. ജോലിക്കു നിയോഗിച്ചിരുന്നവര്‍ ഫീല്‍ഡ് പ്രവര്‍ത്തനം വഴി നിക്ഷേപങ്ങള്‍ സമാഹരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ടാര്‍ജറ്റ് നല്‍കി യാണ് വ്യാപകമായി നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചത്. സംസ്ഥാനത്തിന് പുറത്തും തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. കാഞ്ഞാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ലഭ്യ മായിട്ടുള്ളതെന്നും അന്വേഷണം പുരോഗമിക്കുന്നതായും തൊടുപുഴ ഡിവൈ. എസ്.പി രാജപ്പനും കാഞ്ഞാര്‍ സി.ഐ വി.കെ ശ്രീജേഷും പറഞ്ഞു.
