Moolammattam
മൂലമറ്റത്ത് കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരുക്ക്


മൂലമറ്റം: ബിവ്‌റിജ് കോര്‍പ്പറേഷന്റെ വിദേശമദ്യവില്‍പനശാലയ്ക്കു സമീപം കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരുക്ക്. വലിയപറമ്പില്‍ ഷാജി (55) ക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച വൈകിട്ട് ബിവ്‌റിജ് കോര്‍പ്പറേഷന്റെ വിദേശമദ്യവില്‍പനശാലയ്ക്കു സമീപം കുത്തേറ്റ നിലയില്‍ കണ്ട ഷാജിയെ നാട്ടൂകാര്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
