Uncategorized
മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു


മുള്ളരിങ്ങാട്: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിക്കുന്നതിനായി കേരളാ ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ ഘടകം മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി റെജി വര്‍ഗീസ് മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ക്ക് കൈമാറി. അസോസിയേഷന്‍ യൂത്ത് വിങ് ഭാരവാഹികളായ വിനു മാത്യു, അഖില്‍.എസ്, ടീച്ചേഴ്‌സ്, പി.ടി.എ ഭാരവാഹികള്‍, സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി ജോയി എന്നിവര്‍ പങ്കെടുത്തു.
