Thodupuzha
കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി കെ. കരുണാകരന് ജന്മദിന ആചാരണം നടത്തി


തൊടുപുഴ: കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസില്‍ നടത്തിയ കെ. കരുണാകരന് ജന്മദിന ആചാരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍മാരായ സി.പി മാത്യു, എം.കെ പുരുഷോത്തമന്, ഡി.സി.സി സെക്രട്ടറി എന്‍.ഐ. ബെന്നി, ജോസ് അഗസ്റ്റിന്, കെ.എം ഷാജഹാന്, ടോമി പാലക്കന്, ഒ.കെ അഷറഫ്, പി.എന്‍. രാജീവന്, കെ.എ ഷഫീക്, രാജേഷ് ബാബു, കെ.ജി. സജിമോന്‍, എം.കെ ഷാഹുല്‍, ഡി. രാധാകൃഷ്ണന്, ജയകുമാര്‍, ജനീവന്‍ എന്നിവര്‍ പങ്കെടുത്തു.
