Thodupuzha
തൊടുപുഴയില്‍ മഴക്കാല പൂര്‍വ ശുചീകരണ പരിപാടി ആരംഭിച്ചു


തൊടുപുഴ: നഗരസഭയുടെയും ജില്ലാ ആശുപത്രിയുടെയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പരിപാടി ആരംഭിച്ചു. 22-ാം വാര്‍ഡ് കൗണ്‍സിലര്‍ ജിതേഷ് ഇഞ്ചക്കാട്ടിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. വാര്‍ഡിലെ എല്ലാ വീടുകളും സന്ദര്‍ശിച്ചു കൊതുകുനശീകരണവും ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരണവും നടത്തണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ എം. ദാസ് അറിയിച്ചു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിജു പി, കിരണ്‍ കുമാര്‍ കെ.സി, മുന്‍ കൗണ്‍സിലര്‍ വിജയകുമാരി, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ പത്മകുമാര്‍, ഷിജു കെ.എസ്, ആശാവര്‍ക്കര്‍മാരായ സിന്ധു പ്രദീപ്, ഉഷ, താഹിറ എന്നിവര്‍ പങ്കെടുത്തു.
