എസ്എസ്എൽസി പരീക്ഷാ ഫലം ഈ മാസം 15 ന് പ്രഖ്യാപിക്കും.


തൊടുപുഴ :എസ്എസ്എൽസി പരീക്ഷാ ഫലം ഈ മാസം 15 ന് പ്രഖ്യാപിക്കും. മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും.ഗ്രേസ് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്. എൻസിസി, സ്കൗട്ട്സ് എന്നിവയ്ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ നയപരമായ തീരുമാനം ഉണ്ടായ ശേഷമായിരിക്കും ഫലപ്രഖ്യാപനം.ഈ മാസം ഏഴിന് ആണ് പത്താം ക്ലാസിന്റെ മൂല്യനിര്‍ണയം ആരംഭിച്ചത്. മൂല്യനിര്‍ണയത്തിനായി 70 ക്യാമ്പുകളിലായി 12,512 അധ്യാപകരെയും ടിഎച്ച്എസ്എൽസി പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി രണ്ട് ക്യാമ്പുകളിലായി 92 അധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
