Uncategorized

മുട്ടത്ത് ടാങ്കര്‍ ലോറി ബ്രേക്ക്  നഷ്ടപ്പെട്ട് ഓടയില്‍ വീണു

മുട്ടം: പെട്രോള്‍ നിറച്ച ടാങ്കര്‍ ലോറി ബ്രേക്ക് നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ട് ഓടയില്‍ വീണ് നിന്നു. മുട്ടം പെരുമറ്റം കനാലിന് സമീപം പഴയ റോഡ് ആരംഭിക്കുന്ന സ്ഥലത്താണ് സംഭവം. തൊടുപുഴ ഭാഗത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.

പിന്നിലേക്ക് ഉരുണ്ട് വന്ന ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിക്കാതെ ഓടയിലേക്ക് വീണതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

Related Articles

Back to top button
error: Content is protected !!