Thodupuzha

തൊടുപുഴയില്‍ ഉന്തുവണ്ടി കച്ചവടങ്ങളും വഴിയോര കച്ചവടങ്ങളും നിരോധിക്കണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തൊടുപുഴ: ഉന്തുവണ്ടി കച്ചവടങ്ങള്‍ക്കും വഴിയോര കച്ചവടങ്ങള്‍ക്കും ഐ.ഡി കാര്‍ഡ് ഏര്‍പ്പെടുത്തി അനുമതി കൊടുക്കുന്ന തൊടുപുഴ മുന്‍സിപ്പാലിറ്റിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ഉന്തുവണ്ടി കച്ചവടക്കാര്‍ റോഡുകളില്‍ ഗതാഗത തടസം സൃഷ്ടിച്ചു കൊണ്ട് കച്ചവടം ചെയ്യുന്നത് തടയുക, വ്യാപാരസ്ഥാപനങ്ങളുടെ മുന്‍ വശത്തു വന്നു കച്ചവടം ചെയ്യുന്നത് തടയുകയും, വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറുന്ന വഴികളില്‍ മാര്‍ഗ തടസമുണ്ടാകുന്ന രീതിയിലുള്ള കച്ചവടങ്ങളെ തടയുകയും ചെയ്യുക. ഉന്തു വണ്ടി കച്ചവടക്കാര്‍ കൂടുതലും പഴങ്ങള്‍ പച്ചക്കറികള്‍ വില്‍ക്കുന്നവരാണ്. കച്ചവടത്തിന് ശേഷം ഇതിന്റെ അവശിഷ്ടങ്ങള്‍ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലും, ഓടകളിലും തള്ളാതെ കൃത്യമായി നശിപ്പിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക.

തിരക്കുള്ള റോഡുകളില്‍ ഉന്തുവണ്ടി കച്ചവടങ്ങള്‍ ക്ക് അനുമതി കൊടുക്കാതെയും ഫുട് പാത്തുകള്‍ കൈയേറി ഉന്തുവണ്ടികള്‍ ഇടുന്നതും പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും അപകടങ്ങള്‍ക്ക് വഴി ഒരുക്കുകയും ചെയ്യും. അതു കൊണ്ട് തന്നെ കൃത്യമായ മുന്നൊരുക്കം ഇല്ലാതെ ഉന്തു വണ്ടി കച്ചവടങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ ടൗണില്‍ ഗതാഗത കുരുക്ക് വര്‍ധിപ്പിക്കുന്നതിനും അപകടങ്ങള്‍ക്ക് വഴി ഒഴുക്കുമെന്നും തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ മുന്‍സിപാലിറ്റിക്ക് മുന്നറിയിപ്പ് നല്‍കി.

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ട്രഷറര്‍ പി.ജി. രാമചന്ദ്രന്‍ നായര്‍, വൈസ് പ്രസിഡന്റ്മാരായ സാലി എസ്. മുഹമ്മദ്, അജീവ്.പി, ടോമി സെബാസ്റ്റിയന്‍, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സര്‍ഗം, ബെന്നി ഇല്ലിമൂട്ടില്‍, യൂത്ത് വിങ് പ്രസിഡന്റ് താജു എം.ബി. തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!