Thodupuzha
തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പകല്‍പന്തം സംഘടിപ്പിച്ചു


തൊടുപുഴ: സി.പി.എം – ഡി.വൈ.എഫ്.ഐ ബന്ധമുള്ള അധോലോക മാഫിയകളെ അമര്‍ച്ചചെയ്യണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ഗാന്ധി സ്ക്വയറില്‍ പകല്‍പന്തം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് വി.സി അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദ്, കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടോമി പാലക്കന് എന്നിവര്‍ പ്രസംഗിച്ചു. ജോസ് കെ. സണ്ണി, ജോജോ ജോസഫ്, ജയ്സന് തോമസ്, റഹ്മാന് ഷാജി, ബ്ലെസന്‍ ബേബി, ക്ലമന്റ് പി. ജോസഫ്, ഫസല്‍ അബ്ബാസ്, ജോസിന് തോമസ്, മാര്ട്ടിന് ഷാജി, ഗോഡ്വിന് വി.ജി എന്നിവര്‍ നേതൃത്വം നല്കി.
