കേന്ദ്രമന്ത്രിസഭാ പുനസംഘടന ബുധനാഴ്ച വൈകുന്നേരം ആറിന് പ്രഖ്യാപിക്കും


തൊടുപുഴ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം വരവിലെ ആദ്യ മന്ത്രിസഭാ പുനസംഘടന ബുധനാഴ്ച വൈകുന്നേരം ആറിന് പ്രഖ്യാപിക്കും. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭയാവുമിതെന്നാണ് സൂചന. കൂടുതൽ വനിതാ മന്ത്രിമാരും ഉണ്ടാകുമെന്നാണ് വിവരം.
ഒബിസി വിഭാഗത്തിൽനിന്നും രണ്ട് ഡസൻ ആളുകളെങ്കിലുമുണ്ടാകും. പുതിയ മന്ത്രിമാരുടെ വിദ്യാഭ്യാസ നിലവാരത്തിന്റെ ശരാശരിയും ഉയർന്നതായിരിക്കും. പിഎച്ച്ഡി, എംബിഎ, ബിരുദാനന്തര ബിരുദം, പ്രൊഫഷണലുകൾ എന്നീ യോഗ്യതകൾ ഉള്ളവരാകും കൂടുതൽ. ഉടൻ നടക്കാനിരിക്കുന്ന അഞ്ച് സംസസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും മുൻനിർത്തിയാവും മന്ത്രിസഭാ പുനസംഘടന.
കേരളത്തിൽനിന്നുള്ള വി.മുരളീധരന് സ്വതന്ത്ര ചുമതല ലഭിക്കുമെന്നാണ് സൂചന. മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കിയേക്കും. വിദേശകാര്യം നിലനിര്‍ത്തും. കേന്ദ്രമന്ത്രിമാരാകാന്‍ സാധ്യതയുള്ള ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണ, അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. എല്‍ജെപി, ജെഡിയു, അപ്നാദള്‍ എന്നീ സഖ്യകക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും.
