അല്‍ അസ്ഹര്‍ കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് കോഴ്സ് ഉദ്ഘാടനം


തൊടുപുഴ: സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങും അല്‍ അസ്ഹര്‍ ഗ്രൂപ്പും സംയുക്തമായി അല്‍ അസര്‍ എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളജുകളില്‍ തുടങ്ങുന്ന അഡ്വാന്‍സ്ഡ് റോബോട്ടിക്സ് കോഴ്സിന്റെ ഉദ്ഘാടനം അല്‍ അസര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്മാന് കെ.എം മൂസ നിര്‍വഹിച്ചു. ദുബായ് ഇന്നോവേഷന്‍ ഹബ് പാര്‍ട്ണറും ചീഫ് റോബോട്ടിക് ഓഫീസറുമായ അലിറിസ പരിശീലനം നല്കി. സി.ആപ്റ്റ് കണ്‍സല്‍ട്ടന്റ് എം.എം വര്‍ഗീസ്, അല്‍ അസര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അഡ്വ. താജുദീന്, എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഡി.എഫ് മെല്വിന്, പോളിടെക്നിക് പ്രിന്‍സിപ്പല്‍ കെ.എ ഖാലിദ്, അക്കാഡമിക് ഡീന്‍ നീദാ ഫാരിദ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഷഹാന സത്താര്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വാന്‍സ്ഡ് റോബോട്ടിക്സ്, സി.സി.ടി.വി സര്‍വെയ്ലന്‍സ്, റെവിറ്റ് ആര്‍ക്കിടെക്ചര്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ് (ഐ.ഒ.ടി ), പൈത്തണ്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ മൈനിങ്, എത്തിക്കല്‍ ഹാക്കിങ് തുടങ്ങിയ നൂതന വിഭാഗങ്ങളില്‍ ആണ് പരിശീലനം നല്‍കുന്നത്.
