ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ലോട്ടറി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി


തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോട്ടറി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി എം.കെ ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ലോട്ടറി തൊഴിലാളികള്‍ക്ക് പതിനായിരം രൂപ ബോണസ് നല്‍കുക, എഴുത്തു ലോട്ടറിക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുക, ആഴ്ചയില്‍ അഞ്ച് ദിവസവും ലോട്ടറി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക,ടിക്കറ്റ് വില 30 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് അനില്‍ ആനയ്ക്കനാട്ട് അധ്യക്ഷത വഹിച്ചു. ജോര്‍ജ് താന്നിക്കല്‍, ബിബിന്‍ ഈട്ടിക്കല്‍, പി.പി തങ്കപ്പന്‍, കെ.എസ് ജയകുമാര്‍, ഡി. രാധാകൃഷ്ണന്‍, നിഖില്‍ പൈലി, കെ.പി ചീരാന്‍, അല്‍ഫോന്‍സ, എന്‍.ഐ സലിം എന്നിവര്‍ പങ്കെടുത്തു.
