ChuttuvattomThodupuzha

തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി : പന്തം കൊളുത്തി പ്രകടനം നടത്തി

തൊടുപുഴ : പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിനുശേഷം ഗാന്ധി സ്‌ക്വയര്‍ നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ഐ ബെന്നി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ജെ അവിരാ അധ്യക്ഷത വഹിച്ചു. ജോയി മൈലാടി, ജിജി അപ്രേം, കെ.എം ഷാജഹാന്‍, ബിജോയ് ജോണ്‍, റഷീദ് കാപ്രാട്ടില്‍,റോബിന്‍ മൈലാടി, ജോര്‍ജ് ജോണ്‍, നാസര്‍ പാലംമൂടന്‍, സുരേഷ് രാജു, എം.എച്ച് സജീവ്,സെബാസ്റ്റ്യന്‍ മാത്യു,പി.സി ജയന്‍, ഷരീഫ് പാലമല,വിനയ വര്‍ധന ഘോഷ്,സജി ചെമ്പകശേരി, ബെന്നി വെട്ടിമറ്റം, കെ.എ ഷഫീഖ്,രാജേഷ് ബാബു,പ്രവീണ്‍ കാവുങ്കല്‍, ജോസ്‌കുട്ടി ജോസഫ്, മുനീര്‍ സി.എം, സാബു വടശേരി, അല്‍ത്താഫ് സുധീര്‍, പി.വി അച്ചാമ്മ, ബാബു പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!