ആംബുലന്‍സ് തൊടുപുഴയാറിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം


തൊടുപുഴ: നിയന്ത്രണം വിട്ട ആംബുലന്‍സ് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വഴിത്തല കൂനാനിക്കല്‍ ജിസ് കെ.ജോര്‍ജാണ് (28) മരിച്ചത്. ചാഴികാട്ട് ഹോസ്പിറ്റലിന് സമീപം പാപ്പൂട്ടി കടവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 12.15 ഓടെയായിരുന്നു സംഭവം. റൂമില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട ആംബലന്‍സ് കടവിലേക്ക് മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ചാണ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുേമ്പാള് ആംബുലന്‍സ് ഭാഗികമായി മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഡ്രൈവര്‍ ആംബുലന്‍സില്‍ തന്നെയുണ്ടായിരുണ്ടായിരുന്നെങ്കിലും സീറ്റില്‍ നിന്ന് തെറിച്ച് എതിര് വിന്‍ഡോക്ക് ഇടയിലൂടെ വെള്ളത്തില്‍ തലകീഴായി കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. പത്ത് മിനിറ്റ് കൊണ്ട് ജിസിനെ പുറത്തെടുത്തെങ്കിലും അബോധാവസ്ഥയിലായിരുന്നു. അടുത്തുള്ള ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചു. സംസ്കാരം ചൊവ്വാഴ്ച കോലടി പള്ളിയില്‍. ചൊവ്വാഴ്ച ജന്മ ദിനമായതിനാല്‍ രണ്ടു ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോകാനിരിക്കെയാണ് അപകടമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അവിവാഹിതനാണ്.
