Thodupuzha
പഠനമുറി നിര്‍മിക്കുന്നതിന് ധനസഹായം പ്രഖ്യാപിച്ചു


തൊടുപുഴ: ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയില്‍ എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്വരെ ഗവ/എയ്ഡഡ് സ്കുളുകളില് പഠിക്കുന്ന എസ്.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്മിക്കുന്നതമിന് 200000 ധനസഹായത്തിന് ഇടവെട്ടി, പുറപ്പുഴ, മുട്ടം, മണക്കാട്, കരിങ്കുന്നം, കുമാരമംഗലം പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും 1,00,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ നിന്നും ധനസഹായം ലഭിച്ചിട്ടില്ലാത്തവരായിരിക്കണം. വീടിന്റെ സ്ക്വയര്‍ ഫീറ്റ് 800 ല്‍ കവിയാന്‍ പാടില്ല. 120 സ്ക്വയര്‍ ഫീറ്റില്‍ മുറി പണിയാന്‍ സ്ഥലം സൗകര്യം ഉള്ളവരായിരിക്കണം. അപേക്ഷയും അനുബന്ധ രേഖകളും കോലാനിയില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ 12 നകം നല്‍കണം.
