Uncategorized
മുള്ളരിങ്ങാട് എ.ടി.എം സെന്റര്‍ ആരംഭിക്കണം: കേരളാ കോണ്‍ഗ്രസ് (എം)


മുള്ളരിങ്ങാട്: മുള്ളരിങ്ങാട് കേന്ദ്രമാക്കി എ.ടി.എം സെന്റര്‍ അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) മുള്ളരിങ്ങാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. ഷിബു പോത്തനാമൂഴി അധ്യക്ഷത വഹിച്ചു. സ്റ്റിയറിങ് കമ്മിറ്റി അംഗം അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ മെമ്പര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. ജയകൃഷ്ണന്‍ പുതിയേടത്ത്, വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് ജോജോ അറക്കകണ്ടം, പി.ജി ജോയ്, തോമസ് തെങ്ങുംതോട്ടം, പി.ജി സുരേന്ദ്രന്‍, തങ്കച്ചന്‍ മേട്ടുമ്പുറം, ഡെന്‍സില്‍ വെട്ടികുഴിച്ചാലില്‍, ഷിബു പുല്ലുംപുറത്ത്, സിനു അയ്യന്‍കോലില്‍, സിബി കാരാടിയില്‍, ജോബി കെ.ബി, ജസ്റ്റിന്‍ ജോര്‍ജ്, ഷാജി പി.ഒ, മനു പി. ജോയ്, മനീഷ് മാത്യു, ജിബിന്‍ ലാലു, ജസ്റ്റിന്‍ സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
