Vannappuram

കള്ളിപ്പാറയില്‍ ഓട്ടോറിക്ഷ  മറിഞ്ഞ് അപകടം 

വണ്ണപ്പുറം: കള്ളിപ്പാറഭാഗത്ത് ഓട്ടോറിക്ഷ മറിഞ്ഞു മൂന്നു പേര്‍ക്ക് പരുക്ക്. ഡ്രൈവര്‍ സുരേഷ് പാറയ്ക്കല്‍, യാത്രക്കാരായ മോഹനന്‍ അരീക്കല്‍, ഭാര്യ കനകമ്മ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സുരേഷിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിലും മറ്റു രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വണ്ണപ്പുറത്തു നിന്നും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു തിരികെ വെണ്‍മണിക്ക് പോകുന്ന വഴിക്ക് കള്ളിപ്പാറ ഇറക്കത്തില്‍ വച്ച് ബ്രേക്ക് നഷ്ടപ്പെട്ട ഓട്ടോറിക്ഷ സമീപത്തെ റബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!