Thodupuzha

പിഡിപി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പ് സമരം നടത്തി

മുട്ടം :തൊടുപുഴ എംഎൽഎ പി ജെ ജോസഫ് കിഴക്കൻ മേഖലയുടെ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, മങ്ങാട്ടുകവല ബസ്സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, മങ്ങാട്ടുകവല ബസ്റ്റാൻഡിൽ നിന്നും ബസ്സ് ഓപ്പറേറ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പിഡിപി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പ് സമരം നടത്തി. ജില്ലാ പ്രസിഡന്റ് കെബീർ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജലീൽ ഉടുമ്പന്നൂർ അധ്യക്ഷത വഹിച്ചു.യുഎഇ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കാഞ്ഞാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം എംകെ പരീത് മലയിൽ,മണ്ഡലം സെക്രട്ടറി ബഷീർ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി നസീർ മക്കാർ, ജില്ലാ ജോയിൻ സെക്രട്ടറി ഗെയിം ഷിബിൻ പി എച്ച് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് മൗലവി അൽ കൗസരി,ജില്ലാ കൗൺസിൽ അംഗം മൈതീൻ കുഞ്ഞ്,ജില്ലാ ട്രഷറർ അഫ്സൽ ആലക്കോട്, മനുഷ്യാവകാശ പൊതുപ്രവർത്തകൻ ദിലീപ് പുത്തരിയിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!