Thodupuzha

പോത്തിന്‍കുട്ടിയുടെ വാല്‍ സാമൂഹിക വിരുദ്ധര്‍ മുറിച്ചു മാറ്റി

തൊടുപുഴ: വളര്‍ത്തു പോത്തിന്റെ വാല്‍ സാമൂഹിക വിരുദ്ധര്‍ മുറിച്ചു മാറ്റി. കൊടുവേലി മഠത്തില്‍ ജസ്റ്റിന്‍ ജെയിംസ് വളര്‍ത്തുന്ന ആറ് പോത്ത് കിടാക്കളില്‍ ഒരെണ്ണത്തിന്റെ വാലാണ് വ്യാഴാഴ്ച രാത്രിയില്‍ മുറിച്ചു നീക്കിയത്. വീടിനു സമീപത്തുള്ള പുരയിടത്തിലാണ് ജെയിംസ് പോത്തുകളെ കെട്ടുന്നത്. വെള്ളിയാഴ്ച രാവിലെ പോത്തുകിടാക്കളെ കെട്ടിയിരിക്കുന്ന പുരയിടത്തില്‍ എത്തിയപ്പോള്‍ ഒരെണ്ണത്തിന്റെ വാല് മുറിഞ്ഞു കിടക്കുന്നതായി കണ്ടു. ഏതെങ്കിലും ജീവികളുടെ ആക്രമണമായിരിക്കുമെന്നാണ് ജസ്റ്റിന്‍ ആദ്യം കരുതിയത്. കരിമണ്ണൂര്‍ മൃഗാശുപത്രിയില്‍ വാല് മുറിഞ്ഞ ചിത്രം കാണിച്ചുകൊടുത്തപ്പോള്‍ ആരോ മനപൂര്‍വം മുറിച്ചു നീക്കിയതാണെന്നു ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കി. ജസ്റ്റിന്റെ വീട്ടില്‍ നിന്നും അരകിലോമീറ്റര്‍ ദൂരെയാണ് പോത്തുകുട്ടികളെ കെട്ടിയിരിക്കുന്ന പുരയിടം. കരിമണ്ണൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!