Thodupuzha

തിരുവോണ നാളില്‍ പട്ടിണി സമരം നടത്തും: സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് 

തൊടുപുഴ: സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാ നേതൃയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹാബീബ് സേട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ തുറന്ന് ഉച്ച ഭക്ഷണം ആരംഭിക്കുന്നതു വരെ പ്രതിമാസം 7500 രൂപ തൊഴിലാളികള്‍ക്ക് നല്‍കണമെന്നും ആവശ്യങ്ങള്‍ പരിഗണിച്ചില്ലങ്കില്‍ തിരുവോണനാളില്‍ പട്ടിണി സമരം സംഘടിപ്പിക്കുമെന്നും ഹബീബ് സേട്ട് പറഞ്ഞു. യുണിയന്‍ ജില്ലാ പ്രസിഡന്റ് കെ.പി റോയി അധ്യക്ഷത വഹിച്ചു. ഉണ്ണി പാറക്കടവ്, ഗോപി വണ്ണപ്പുറം, ജോളി ജോസ്, ലില്ലി ജോര്‍ജ്, റിബേക്ക ഉലഹന്നാന്‍, മോളി പീറ്റ, ഉഷസി ബിച്ചന്‍, റീന ബെന്നി, ലീല ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!