സര്‍ക്കാര്‍ മുസ്ലിം സമുദായത്തെ വഞ്ചിച്ചു: റാവുത്തര്‍ യൂത്ത് ഫെഡറേഷന്


തൊടുപുഴ: ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ തീരുമാനം മുസ്ലിം സമുദായത്തെ വഞ്ചിക്കുന്നതാണെന്ന് റാവുത്തര്‍ യൂത്ത് ഫെഡറേഷന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി .
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ കള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനായി പാലോളി കമ്മിറ്റി രൂപീകരിക്കുകയും, എന്നാല്‍ സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം സമുദായത്തിന് അവകാശപ്പെട്ട 100% ത്തില്‍ നിന്ന് 20% ഇതര സമുദായങ്ങള്‍ക്ക് നല്‍കാനായിരുന്നു പാലോളി കമ്മിറ്റി വഴി അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഹൈക്കോടതി വിധി വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്ക് ബാധകമാക്കാതെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ മാത്രം 59:41 നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ നിക്ഷിപ്ത താത്പര്യമാണ്. മുസ്ലിം സമുദായത്തിന് അര്‍ഹമായ ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാകാതിരിക്കാനും മുസ്ലിം സമുദായം അനര്‍ഹമായത് നേടിയെടുക്കുന്നുവെന്ന് ഇതര സമുദായങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച് വോട്ട്ബാങ്ക് സ്രിഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യോഗം ആരോപിച്ചു.
ന്യൂനപക്ഷ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ന്യായമായും ലഭിക്കേണ്ട അര്‍ഹമായ സ്കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും, സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ ശകതമായ പ്രക്ഷോഭ പരിപാടികള്‍ക്ക് സംഘടന നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ് ഷെമിം സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. റാവുത്തര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ.മെഹ്ബൂബ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.എസ് സലാമത്ത് മുഖ്യ പ്രഭാഷണം നടത്തി, ദേശീയ പ്രസിഡന്റ് വാഹിദ് ,മുഹമ്മദാലി, പ്രൊഫ.മുഹമ്മദ് ഹുസൈന്, പഴകുളം നാസര്‍, അഡ്വ.സിറാജ്, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് നിസാ കരിം, റാവുത്തര്‍ യൂത്ത് ഫെഡറേഷന് ജനറല്‍ സെക്രട്ടറി അംജത് അടൂര്‍, ട്രഷറര്‍ ഡോ.കെ.എം.അന്‍വര്‍ കോതായില്‍ ,സംസ്ഥാന ഭാരവാഹികളായ അന്‍വര്‍ റഫീഖ് കോട്ടാങ്ങല്‍, നിബാസ് റാവുത്തര്‍ ഈരാറ്റുപേട്ട, സബിദ താജുദ്ദീന്, റോഹന്‍ നജീബ് തിരുവനന്തപുരം, ഫാത്തിമ സാദിഖ് ,സല്മാന് എസ്.എ എന്നിവര്‍ പ്രസംഗിച്ചു..
