Thodupuzha
ആരോഗ്യ വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണം: ബി.ജെ.പി


തൊടുപുഴ: സൗജന്യ കോവിഡ് വാക്സിനേഷന് ജനങ്ങളിലെത്തിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ് അജി ആവശ്യപ്പെട്ടു. സൗജന്യമായി നല്കുന്ന വാക്സിനുകള്‍ കൃത്യസമയത്ത് അതാത് സ്ഥലങ്ങളില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നുണ്ടെങ്കിലും ഇത് കൃത്യമായി വിതരണം നടത്താന്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് പരാജയപ്പെടുകയാണ്. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും അടിയന്തരമായ ഇടപെടല്‍ നടത്തി വേണ്ട രീതിയിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കെ.എസ് അജി ആവശ്യപ്പെട്ടു.
