പാലിയേറ്റീവ്; കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് മുട്ടം പഞ്ചായത്ത്


മുട്ടം: മുട്ടം പഞ്ചയത്തിലെ എല്ലാ ഭിന്നശേഷി പാലിയേറ്റിവ് വിഭാഗം ആളുകളുടെ കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസ് പൂര്‍ത്തിയായി. ഈ നേട്ടം കൈവരിക്കുന്നെ ജില്ലയിലെ ആദ്യ പഞ്ചായത്തായി മുട്ടം മാറി. തീരെ കിടപ്പായ രോഗികള്‍ക്ക് വീട്ടില്‍ ചെന്നും പുറത്തിറങ്ങാന്‍ കഴിയുന്ന രോഗികള്‍ക്ക് അടുത്തടുത്ത സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചുമാണ് വാക്‌സിന്‍ പൂര്‍ത്തീകരിച്ചത്. ഇതോടൊപ്പം മുട്ടം പഞ്ചായത്തിലെ 45 വയസിന് മുകളില്‍ പ്രായമുള്ള 95 ശതമാനം ആളുകള്‍ക്കും വാക്‌സിനേഷന്‍ നല്‍കി. അനാരോഗ്യം ഉള്ളവരും കോവിഡ് ബാധിച്ചവരുമാണ് ഇനി വാക്‌സിന്‍ എടുക്കാന്‍ ഉള്ളത്.
45 വയസിന് മുകളില്‍ പ്രായമുള്ള ഭിന്നശേഷി പാലിയേറ്റിവ് വിഭാഗം, കോവിഡ് വാക്‌സിനേഷന്‍ താല്‍പര്യമുള്ള എല്ലാ ഗുണഭോക്താക്കളുടെയും ഒന്നാം ഡോസ് കോവിഡ് വാക്‌സിനേഷന്‍ പ്രത്യേക വിഭാഗ വാക്‌സിനേഷന്‍ പദ്ധതിയിലും കോവിഡ് ഭവന വാക്‌സിനേഷന്‍ പദ്ധതിയിലും ഉള്‍പ്പെടുത്തി പൂര്‍ത്തിയായതായി. സമയബദ്ധിതമായി ഈ നേട്ടം കൈവരിക്കാന്‍ കൂടെനിന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി ചാക്കോ, പഞ്ചായത്ത് ഭരണസമിതി, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, സെക്രട്ടറി, ജീവനക്കാര്‍, പോലീസ്, സന്നദ്ധ സേന അംഗങ്ങള്‍ തുടങ്ങിയവരെ പ്രസിഡന്റ് ഷൈജ ജോമോന്‍ അഭിനന്ദിച്ചു.
