Uncategorized

നഗരസഭാ കെട്ടിടത്തിന്റെ ഭാഗം അടര്‍ന്ന്  വീണ സംഭവം: തകര്‍ന്ന ഭാഗത്ത് ഷട്ടര്‍ സ്ഥാപിക്കും

തൊടുപുഴ: തൊടുപുഴയില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുഖവാരവും ബോര്‍ഡും അടര്‍ന്നു വീണ് കാര്‍ തകര്‍ന്ന സംഭവത്തില്‍ കാര്‍ ഉടമയ്ക്ക് നഷ്ടപരിഹാരവും അവശേഷിക്കുന്ന ഭാഗങ്ങള്‍ പൊളിച്ച് നീക്കാനും വ്യാപാര സ്ഥാപനത്തിന് നഗരസഭ നിര്‍ദേശം നല്‍കി. കൂടാതെ തകര്‍ന്ന സ്ഥലത്ത് നഗരസഭയുടെ നേതൃത്വത്തില്‍ ഷട്ടര്‍ സ്ഥാപിക്കാനും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തു. ടാക്സി സ്റ്റാന്‍ഡിനു സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള അശ്വതി കോംപ്ലക്സിനു മുന്നിലെ മുഖവാരവും ജ്വല്ലറിയുടെ ബോര്‍ഡുമാണ് തിങ്കളാഴ്ച രാത്രി എട്ടോടെ അടര്‍ന്നു വീണത്. കെട്ടിടത്തിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന വെങ്ങല്ലൂര്‍ അഞ്ചുകണ്ടത്തില്‍ ടോം തോമസിന്റെ കാറാണ് തകര്‍ന്നത്.

Related Articles

Back to top button
error: Content is protected !!