Thodupuzha
ഐ.എച്ച് ആര്‍.ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


തൊടുപുഴ : കേരളസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആര്‍.ഡി), പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജ് കേന്ദ്രത്തില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന താഴെ പറയുന്ന കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
1. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (ADBME 6 മാസം)
2. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (PGDCA 2 സെമസ്റ്റര്‍)
3. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (DCA 6 മാസം)
4. ഡി.റ്റി. എച്ച്. സെറ്റ് ഓഫ് ബോക്സ് ഇന്‍സ്റ്റലേഷന്‍ & ടെക്നീഷ്യന്‍ .
(തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സ് 2 ആഴ്ച).
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 23.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232246,297617, 8547005084, 9778316103 http://www.mptpainavu.ihrd.ac.in/ http://www.ihrd.ac.in
