Karimannor

കരിമണ്ണൂർ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം

കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷം നടത്തി. സ്വാതന്ത്ര്യദിന റാലിയും ജയ് വിളികളും കരഘോഷവുമില്ലാതെ തുടർച്ചയായ രണ്ടാമത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനാണ് വിദ്യാലയവും നാടും സാക്ഷിയായത്. ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, പൊലീസ് പ്രതിനിധികൾ, അധ്യാപകർ, ഓഫീസ് സ്റ്റാഫ്‌ അംഗങ്ങൾ, തെരെഞ്ഞെടുക്കപ്പെട്ട എൻസിസി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ 8.30ന് ആരംഭിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പതാകയുയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ഭാരതത്തിന്റെ 75ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കരിമണ്ണൂർ സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടു വിദ്യാർഥികൾ ഇന്ത്യയിലെ പന്ത്രണ്ടു ഭാഷകളിലെ ദേശഭക്തിഗാനങ്ങൾ ആലപിക്കുന്ന വീഡിയോ ‘എ പാട്രിയോട്ടിക്‌ മാഷ്അപ്’ യൂട്യൂബിൽ റിലീസ് ചെയ്തു.

 

വാർഡ് മെമ്പർ ആൻസി സിറിയക്, കരിമണ്ണൂർ എസ്എച്ച്ഓ സുമേഷ് സുധാകരൻ, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, പിറ്റിഎ പ്രസിഡന്റ്‌ പഞ്ചായത്ത്‌ അംഗം ലിയോ കുന്നപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.

 

എൻസിസി ഓഫീസർ ബിജു ജോസഫ്, എസ്പിസി ഓഫീസർ ജിയോ ചെറിയാൻ, സ്കൗട്ട് മാസ്റ്റേഴ്സായ സോജൻ അബ്രഹാം, ജോബിൻ ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ബിജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം അധ്യാപകരായ അനീഷ സെബാസ്റ്റ്യൻ, സി. ഐ. മേരി, സജി ജോസ്, ബെറ്റി സെബാസ്റ്റ്യൻ, സലോമി ജോസഫ്, ബിൻസി മൈക്കിൾ, സാബു ജോസ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!