Thodupuzha

ഇടതു ഭരണം ജനജീവിതം  ദുരിതമാക്കി: ഇബ്രാഹിംകുട്ടി കല്ലാര്‍

തൊടുപുഴ : ഇടതു ഭരണം ജനജീവിതത്തെ ദുരിതകര മാക്കിയതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. കോവിഡ് പോരാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുകയാണെന്നും ഇതിനെതിരെയുള്ള ജീവനക്കാരുടെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ബേബി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.എസ്. അശോകന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രധിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും സംഘടനാ ചര്‍ച്ച ജന സെക്രട്ടറി എസ്. രവീന്ദ്രനും ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.എ മാത്യു, എം. ഉദയസൂര്യന്‍ റോയ് ജോര്‍ജ്, ടി.വി രാമദാസ്, സണ്ണി മാത്യു, ജയപ്രകാശ്, ലില്ലി മാത്യു, ശിഹാബ് പരീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഷാജി ദേവസ്യ (പ്രസിഡന്റ് ), ബിജു തോമസ്, ഡോളികുട്ടി ജോസഫ്, സി.എസ് ഷെമീര്‍ , പി.കെ യൂനിസ് (വൈസ് പ്രസിഡന്റുമാര്‍ ), രാജേഷ് ബേബി (സെക്രട്ടറി ), കെ.സി ബിനോയ്, വിന്‍സെന്റ് തോമസ്, എം.എ. ആന്റണി, പി.കെ ഹരിദാസ് (ജോയിന്റ് സെക്രട്ടറിമാര്‍), ശിഹാബ് പരീദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!