Uncategorized
കുമാരമംഗലം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


കുമാരമംഗലം: കുമാരമംഗലം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി അഡ്വ. ജോബിസണ്‍ ജേക്കബിനെ തെരഞ്ഞെടുത്തു. സഹകരണ സംഘം യൂണിറ്റ് ഇന്‍സ്പെക്ടര്‍ സജികുമാര്‍ വാരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റായി ബൈജു ജോര്‍ജ് വട്ടക്കുന്നേലിനെയും തെരഞ്ഞെടുത്തു. കര്‍ഷകരുടെ ഉന്നമനത്തിനും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും തുടങ്ങിയ സംഘത്തിന്റെ ഹോണററി സെക്രട്ടറിയായി ജോണ്‍ ടി.സി. താന്നിക്കലിനെയും മെംബര്‍മാരായി ഫൈബിന്‍, ജോര്‍ജ്, എബിന്‍ ജോസ്, ജില്‍സ് മാത്യു, ജീമോന്‍ ഐപ്പ്, സബീന പിഎ, ഷൈനി ബാബു, ഷാജു രാമന്‍, ലില്ലി തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.
