പട്ടയ ഭൂമിയില്‍ മരംവെട്ടാന്‍ അനുവദിക്കണം: ജനാധിപധ്യ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി


തൊടുപുഴ: പട്ടയ ഭൂമിയില്‍ എല്ലാവിധ മരങ്ങളും വളര്‍ത്തുന്നതിനും വെട്ടുന്നതിനുമുള്ള അവകാശം കര്‍ഷകന് തന്നെ നല്‍കണമെന്നും 1964 ലെയും 2003 ലെയും ഭൂ പതിവ് ചട്ടങ്ങള്‍ കര്‍ഷകനനുകൂലമായി ഭേദഗതി ചെയ്യണമെന്നും ജനാധിപധ്യ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സിബി മൂലേപറമ്പില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.സി ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് അഗസ്റ്റിന്‍, കൊച്ചറ മോഹന്‍ നായര്‍, കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി ജോണ്‍സന്‍, എം.ജെ ജോണ്‍സന്‍, അഡ്വ. മിഥുന്‍ സാഗര്‍, ജോസ് ഞായര്‍കുളം, ജോസ് പൂവത്തുമ്മൂട്ടില്‍, ബിജോയ് തോമസ്, ഇസാഹക്ക് സൈദ്, സി.ടി ഫ്രാന്‍സിസ്, ജോസ്‌ക്കുട്ടി വാണിയാപുര, ജോസ് നാക്കുഴികാട്ട്, ജോസ് കണ്ണകുളം, ജോസ് നെല്ലിക്കുന്നേല്‍, ലിയോ കുന്നപ്പള്ളില്‍, കെ.കെ ഷംസുദ്ദീന്‍, സോനു ജോസഫ്, ഷൈന്‍ പാറയില്‍, ബിജോയ് തട്ടാമറ്റം, കുര്യാച്ചന്‍ വള്ളിക്കാട്ട്, പി.സി തോമസ്, സിബിച്ചന്‍ പാലക്കപറമ്പില്‍, ജോസഫ് കട്ടക്കയം തുടങ്ങിയവര്‍ പങ്കെടുത്തു.
