Uncategorized
ആലക്കോട്-ചാലാശേരി റൂട്ടില്‍ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു


തൊടുപുഴ: വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ആലക്കോട് കച്ചിറപ്പാറ പാറയ്ക്കല്‍ തോമസ് ദാവീദ് (സോമന്‍ -56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ആലക്കോട്-ചാലാശേരി റൂട്ടിലായിരുന്നു അപകടം. നടന്നു പോകുകയായിരുന്ന സോമനെ പിന്നില്‍നിന്നെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കുന്നു. നൂറു മീറ്ററോളം റോഡിലൂടെ വലിച്ചു കൊണ്ടു പോയ ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോമനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്‌കാരം നടത്തി. ഭാര്യ റോസിലി. മക്കള്‍: ടോണി, റോണി. മരുമകള്‍: അശ്വതി.
