Thodupuzha
മെറിറ്റ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു


തൊടുപുഴ : 2020-21 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെരിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അംഗത്വമെടുത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാവുകയും 2021 മാര്‍ച്ച് വരെ മുടക്കമില്ലാതെ വിഹിതം അടക്കുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. http://www.kmtboard.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2021 ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
