വന്യജീവി ആക്രമണം: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി ഡീന്‍ കുര്യാക്കോസ് എം.പി കൂടിക്കാഴ്ച നടത്തി


തൊടുപുഴ : ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. റൂള്‍ 377 അനുസരിച്ചാണ് പ്രശ്‌നം അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൃഷി ഭൂമിയും, വനാതിര്‍ത്തിയും പങ്കിടുന്ന പാര്‍ലമെന്റ് മണ്ഡലം ഇടുക്കിയാണ്. കാട്ടാനയുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ തുടര്‍ച്ചയായി പ്രദേശവാസികളെ കൊല്ലുകയും, കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 40 പേര്‍ ആണ് മരണമടഞ്ഞത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. തുടര്‍ന്ന് വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂവേന്ദ്ര യാദവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ അനുകൂല നടപടി സ്വീകരിക്കാമെന്നും ഈ വര്‍ഷം തന്നെ ഇടുക്കിയില്‍ സന്ദര്‍ശിക്കാമെന്നും മന്ത്രി ഉറപ്പു നല്‍കിയതായും ഡീന്‍ കുര്യാക്കോസ് അറിയിച്ചു.
