Thodupuzha

തൊടുപുഴ നഗരത്തിലെ നടപ്പാതകള്‍ പരിഷ്‌കരിക്കും

തൊടുപുഴ :   തൊടുപുഴ നഗരത്തില്‍ കാഞ്ഞിരമറ്റം ജംഗ്ഷനില്‍ ഓടയ്ക്ക് മീതെയുളള ഒടിഞ്ഞ സ്ലാബില്‍ തട്ടിവീണ് വെളളിയാമറ്റം സ്വദേശി മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. അടിയന്തിരമായി ഒടിഞ്ഞ സ്ലാബുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും, നടപ്പാതകളില്‍ സുരക്ഷാവേലികള്‍ നിര്‍മ്മിക്കുന്നതിനും, റോഡിനുകുറുകെയുളള സീബ്രാ ലൈനുകള്‍ മാഞ്ഞുപോയിട്ടുളളത് പുനസ്ഥാപിക്കുന്നതിനും, ആവശ്യമുളള മറ്റ് സ്ഥലങ്ങളില്‍ പുതിയത് വരയ്ക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശ്ശം നല്‍കി. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപ്പാതകളിലെ കൈയ്യേറ്റങ്ങളും, അനധികൃത കച്ചവടങ്ങളും നഗരസഭ ഉടനെ ഒഴിപ്പിക്കും. ഇത്തരം സംഭവങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതു സംബന്ധിച്ച് ആലോചിക്കുന്നതിന് ജൂലൈ 22ന് പോലീസ്, പൊതുമരാമത്ത് വകുപ്പുകളെ പങ്കെടുപ്പിച്ച് യോഗം ചേരുന്നതിനും തീരുമാനിച്ചിട്ടുളളതായി ചെയര്‍മാന്‍ അറിയിച്ചു..

Related Articles

Back to top button
error: Content is protected !!