Moolammattam

ഇലപ്പള്ളി – ചെളിക്കല്‍- കുമ്പങ്ങാനം  റോഡില്‍ യാത്രദുരിതം: പ്രതിഷേധവുമായി നാട്ടുകാര്‍

മൂലമറ്റം: രണ്ട് വര്‍ഷം മുമ്പ് ഉരുള്‍പൊട്ടി തകര്‍ന്നു പോയ ഇലപ്പള്ളി – ചെളിക്കല്‍- കുമ്പങ്ങാനം റോഡ് ഗതാഗതയോഗ്യമാക്കിയില്ല. അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടി മേത്താനം എസ്‌റ്റേറ്റ് റോഡ് തകരുകയും ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി ദേഹണ്ഡങ്ങള്‍ നശിക്കുകയും ചെയ്തിട്ട് പിന്നീട് ഇവിടേക്ക് ആരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. വീട് പണിയാന്‍ ജെ.സി.ബി ഉപയോഗിച്ച് സൈറ്റ് നേരേയാക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഭീമന്‍ കല്ലുകള്‍ ഉരുട്ടി റോഡിന്റെ ഓടയില്‍ വച്ചു. മഴ പെയ്തപ്പോള്‍ ഓട അടഞ്ഞ് വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇതുമൂലം റോഡ് കുടുതല്‍ ഇടിയാന്‍ സാധ്യതയുണ്ട്. മൂലമറ്റം-പുള്ളിക്കാനം റോഡിന്റെയും കാഞ്ഞാര്‍ – പുള്ളിക്കാനം റോഡിന്റെയും ലിങ്ക് റോഡാണ് ഇത്. നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്ന ഇവിടെ റോഡ് തകര്‍ന്നാല്‍ പ്രദേശവാസികളുടെ ജീവിതം ദുരിപൂര്‍ണമാകും. പഞ്ചായത്തും റവന്യു വകുപ്പും അടിയന്തിരമായി ഇടപ്പെട്ട് റോഡിന് തടസമായി കിടക്കുന്ന കല്ലുകള്‍ നീക്കം ചെയ്യണമെന്നും റോഡിന്റെ ഇടിഞ്ഞു പോയ ഭാഗം കെട്ടി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!