Uncategorized
പുറപ്പുഴ സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ആരംഭിച്ചു


പുറപ്പുഴ: സെന്റ് സെബാസ്റ്റിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം തിരക്കഥാകൃത്ത് ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിനു ടി. ഫ്രാന്‍സിസ്, പി.ടി.എ. പ്രസിഡന്റ് ജിന്‍സ് മാത്യു, എം.പി.ടി.എ പ്രസിഡന്റ് സീന തോമസ്, സ്റ്റാഫ് സെക്രട്ടറി നൈസില്‍ പോള്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷെറിന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
