Thodupuzha

കടക്കെണി: മരണദിവസം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് യുവാവ് തൂങ്ങി മരിച്ചു

ഇടുക്കി: മരണദിവസം സമൂഹ മാധ്യമത്തില്‍ കുറിച്ച് യുവാവ് തൂങ്ങി മരിച്ചു. തൊടുപുഴയ്ക്ക് സമീപം പെരുമാങ്കണ്ടത്ത് വാടക വീട്ടിലാണ് സംഭവം. അടിമാലി ആനച്ചാല്‍ ഓലിക്കുന്നേല്‍ ദീപു(34) വാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഫേസ്ബുക്കിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. കടക്കെണി മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറയുന്നു. സംസ്‌കാരം നടത്തി.

Related Articles

Back to top button
error: Content is protected !!