Thodupuzha
ലാത്തിച്ചാര്‍ജിനെതിരെ ജനകീയ പ്രതിരോധസമിതി പ്രതിഷേധയോഗം നടത്തി


തൊടുപുഴ: ആലപ്പുഴ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിനെതിരെ സമാധാനപരമായി സമരം ചെയ്ത ജനങ്ങളെ തല്ലിച്ചതച്ചതിനെതിരെ ജനകീയ പ്രതിരോധസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധയോഗം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി.ജെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ.എല്‍. ഈപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍. വിനോദ്കുമാര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ജെയിംസ് കോലാനി, മാത്യു ജേക്കബ്, സിബി. സി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
