Thodupuzha

മുദ്രപത്ര ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഓണ്‍ ലൈന്‍ സംവിധാനം മരവിപ്പിച്ചു ചെറിയ തുകക്കുള്ള മുദ്ര പത്രങ്ങള്‍  ലഭിക്കാതെ ജനങ്ങള്‍ വലയുന്നു.

ഇടുക്കി: ചെറിയ തുകക്കുള്ള മുദ്ര പത്രങ്ങള്‍ കിട്ടാനില്ലാതെ ജനങ്ങള്‍ വലയുന്നു. 500 രൂപയില്‍ കുറഞ്ഞ മുദ്രപത്രങ്ങള്‍ ലഭിക്കാനില്ലാത്തതിനാല്‍ സാധാരണക്കാര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുന്നത്‌. മുദ്രപത്ര ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സര്‍ക്കാര്‍ ഓണ്‍ലൈനായി മുദ്രപത്രം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും അതിനായി ഉത്തരവ്‌ ഇറക്കുകയും ചെയ്‌തത്‌. എന്നാല്‍ മൂന്നര കോടിയോളം വരുന്ന ജനങ്ങള്‍ക്ക്‌ ഉപകാരമാകുമായിരുന്ന ആ പദ്ധതി ആയിരത്തോളം വരുന്ന ഇടനിലക്കാരുടെ ഇടപെടല്‍ മൂലം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇപ്പോള്‍ ഓണ്‍ലൈനായും അല്ലാതെയും മുദ്രപത്രങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തുന്നുമില്ല. മൂന്നരക്കോടി ജനങ്ങളുടെ താത്‌പര്യമാണോ അതോ ആയിരത്തില്‍ താഴെ വരുന്ന ഇടനിലക്കാരുടെ താത്‌പര്യമാണോ സര്‍ക്കാരിന്‌ വലുത്‌ എന്ന ചോദ്യമാണ്‌ നാട്ടുകാര്‍ ഉന്നയിക്കുന്നത്‌. ഇപ്പോള്‍ ആളുകള്‍ക്ക്‌ സ്വയം ആധാരം തയ്യാറുക്കുവാന്‍ അനുവാദം നല്‍കിയതു പോലെ സ്വയം ഓണ്‍ലൈനായി പത്രം വാങ്ങുവാന്‍ കഴിയുന്ന ഉത്തരവ്‌ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. വെണ്ടര്‍മാരെ നില നിര്‍ത്തിക്കൊണ്ടു തന്നെ അവര്‍ക്കൊപ്പം ആവശ്യക്കാര്‍ക്ക്‌ സ്വയം പത്രം ഓണ്‍ലൈനായി വാങ്ങുവാനുള്ള സംവിധാനവും നിലവില്‍ വന്നാല്‍ ഈ ക്ഷാമം പരിഹരിക്കാവുന്നതേയഉള്ളു. ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ പദ്ധതി ഉപേക്ഷിച്ചത്‌ എന്തടിസ്ഥാനത്തിലാണന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Related Articles

Back to top button
error: Content is protected !!