ChuttuvattomThodupuzha

കൃഷി ഭവനുകളിലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്‌കരിക്കുക : കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍

ഇടുക്കി : കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ 48-ാം ഇടുക്കി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനില്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയുടെ ഭൂപ്രകൃതി പരിഗണിച്ച് കാര്‍ഷിക മേഖലയ്ക്കും ജീവനക്കാര്‍ക്കും പ്രയോജനകരമാകുന്ന രീതിയില്‍ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഡി.ബിനില്‍ അഭിപ്രായപ്പെട്ടു . കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ മൂലം കര്‍ഷകര്‍ ദുരിതത്തിലാണ്. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എ.റ്റി.എസ്.എ ജില്ലാ പ്രസിഡന്റ് പി.റ്റി.വിനോദ് അധ്യക്ഷത വഹിച്ചു.

കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. അനീഷ് കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി വി.കെ. ജിന്‍സ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ കെ.എ.ബുഷറ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം ആര്‍.ബിജുമോന്‍, ജില്ലാ സെക്രട്ടറി കെ.എസ്. രാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.വി.സാജന്‍ , കെ.എ.റ്റി.എസ് .എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ റജീബ്, സെക്രട്ടറിയേറ്റംഗം ഇ.എ നിയാസ്, കാസംഫ് സംസ്ഥാന സെക്രട്ടറി എ.കെ. സുഭാഷ്, ജില്ലാ പ്രസിഡന്റ് ബിനു.വി ജോസ്,ജോണ്‍സണ്‍ കുരുവിള, അന്‍സല്‍ന ദിലീപ് എന്നിവര്‍ പ്രസംഗിച്ചു. രക്തസാക്ഷി പ്രമേയം പി.കെ സാജുവും അനുശോചന പ്രമേയം തുമ്പി വിശ്വനാഥനും അവതരിപ്പിച്ചു. എല്ലാ കൃഷിഭവനുകളിലും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ തസ്തിക സൃഷ്ടിക്കുക, അമ്പത് ശതമാനം കൃഷി ഓഫീസര്‍ തസ്തികള്‍ കൃഷി അസിസ്റ്റന്റുമാരുടെ പ്രമോഷന്‍ തസ്തികള്‍ മാറ്റുക, മുഴുവന്‍ മുനിസിപ്പാലിറ്റികളിലും എ.എഫ്.ഒ തസ്തിക അനുവദിക്കുക, വന്യമൃഗ ആക്രമണം നേരിടുന്ന കാര്‍ഷിക മേഖലയെ സംരക്ഷിക്കുക തുടങ്ങീ പ്രമേയങ്ങളും സമ്മേളനം ഉന്നയിച്ചു.

പുതിയ ഭാരവാഹികളായി എം.ആര്‍.രതീഷ് (പ്രസിഡന്റ്) ജോണ്‍സണ്‍ കുരുവിള, അന്‍സല്‍ന ദിലീപ് (വൈസ് പ്രസിഡന്റ്) വി.കെ. ജിന്‍സ്(സെക്രട്ടറി), ഇ.എസ്.സോജന്‍ , തുമ്പി വിശ്വനാഥന്‍ (ജോയിന്റ് സെക്രട്ടറി) പി.കെ സാജു(ട്രഷറര്‍) എന്നിവരെയും, വനിതാ കമ്മിറ്റി സെക്രട്ടറിയായി കെ.എ.ബുഷറയേയും, പ്രസിഡന്റായി തുമ്പി വിശ്വനാഥനേയും, ട്രഷറായി സി.എസ്. രജനിയേയും സമ്മേളനം തിരെഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!