ChuttuvattomThodupuzha

പൂന്തോട്ടം മോര്‍ ഇഗ്നാത്തിയോസ് ചാപ്പലില്‍ ദുക്റോനോപ്പെരുന്നാള്‍ ഇന്ന്

തട്ടക്കുഴ : പൂന്തോട്ടം മോര്‍ ഇഗ്നാത്തിയോസ് ചാപ്പലില്‍ വിശുദ്ധ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ ബാവയുടെ ദുക്റോനോപ്പെരുന്നാള്‍ 9,10 തീയതികളില്‍ ആഘോഷിക്കും. 9ന് വൈകിട്ട് ആറിന് കൊടിയുയര്‍ത്തല്‍, 6.30ന് സന്ധ്യാനമസ്‌കാരം, 7.30ന് തട്ടക്കുഴ സെന്റ് മേരീസ് ചാപ്പലിലേക്ക് പ്രദക്ഷണം, 9ന് ആശീര്‍വാദം. 10ന് രാവിലെ 7.30ന് പ്രഭാത നമസ്‌കാരം, 8.30ന് വി. കുര്‍ബാന- ഫാ. കുര്യാക്കോസ് ജോണ്‍ പുതിയാപറമ്പത്ത് നയിക്കും, 10ന് സ്ലീബാ എഴുന്നള്ളിപ്പ്, 10.15ന് സെന്റ് ജോര്‍ജ് കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം, 11ന് ആശീര്‍വാദം, നേര്‍ച്ച സദ്യ, കൊടിയിറക്ക് എന്നിവ നടക്കുമെന്ന് പള്ളി വികാരി ഫാ. മനു ബേബി പാലക്കാട്ട്, ട്രസ്റ്റിമാരായ അജിത് മാത്യു കൊച്ചുപുരയ്ക്കല്‍, സാബു ഏലിയാസ് നീലാങ്കല്‍, സെക്രട്ടറി ഷിബു പി.ടി പുല്‍പാറയില്‍ എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!